തൃശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം, ബ്ലോഗ് ഉദ്ഘാടനം, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എന്നിവ നവംബർ 17ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10 ന് കലോത്സവത്തിന്റെ ലോഗോ പ്രകാശനവും ബ്ലോഗ്, ഓഫീസ് ഉദ്ഘാടനങ്ങളും രാജൻ ജെ. പല്ലൻ എം.എൽ.എ. നിർവഹിക്കും.മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും. . ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ്, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വില്ലി ജിജോ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എസ്. അജിത് ജോൺ,
ഹയർസെക്കൻഡറി ആർ.ഡി.ഡി. ബിയാട്രിസ് മരിയ പി.എക്സ്., വി.എച്ച്.എസ്.ഇ. എ.ഡി. രഹിന കെ.എ., ഡയറ്റ് തൃശൂർ പ്രിൻസിപ്പൽ ഡോ. ശ്രീജ ഡി., എസ്.എസ്.കെ. തൃശൂർ ഡി.പി.സി. സാലിഹ് പുലിയഞ്ഞാലിൽ, കൈറ്റ് ജില്ലാ കോഡിനേറ്റർ സുഭാഷ് വി., പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സെമൺ ജോസ്,ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ജി.എം.ജി.എച്ച്.എസ്. തൃശൂർ പ്രധാനാധ്യാപിക ഡോ. ബിന്ദു കെ.പി., സബ് കമ്മിറ്റി കൺവീനർമാർ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കലോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ kalolsavam2026.blogspot.com എന്ന ഔദ്യോഗിക ബ്ലോഗിലൂടെ ലഭ്യമാകും.


No comments:
Post a Comment