തൃശൂർ ജില്ലാ സ്കൂൾ കലോത്സവ ബ്ലോഗ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് വേദിയൊരുങ്ങുന്നതിന് മുന്നോടിയായി തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ് ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിത് ജോൺ കെ.ഐ.എസ്. സ്വാഗതം പറഞ്ഞു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സൈമൺ ജോസ് നന്ദി പറഞ്ഞു. കൗൺസിലർമാരായ അഡ്വ. വില്ലി ജിജോ, ഷീല ജോർജ്, ലാലി ജെയിംസ്, പൂർണിമ സുരേഷ്; വി.എച്ച്.എസ്.ഇ. എ.ഡി. രഹിന കെ.എ.; ഡയറ്റ് തൃശൂർ പ്രിൻസിപ്പൽ ഡോ. ശ്രീജ ഡി.; എസ്.എസ്.കെ. തൃശൂർ ഡി.പി.സി. സാലിഹ് പുലിയഞ്ഞാലിൽ; കൈറ്റ് ജില്ലാ കോഡിനേറ്റർ സുഭാഷ് വി.; ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ; ഡോ. ബിന്ദു കെ.പി.; സബ് കമ്മിറ്റി കൺവീനർമാർ; അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗിക ബ്ലോഗ്

കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ് വിലാസം: www.kalolsavam2026.blogspot.com 

ബ്ലോഗ് രൂപകൽപ്പന ചെയ്തത്: സൈമൺമാഷ്, കാട്ടൂർ പി.എസ്.എം. വി.എച്ച്.എസ്.എസ്.

കലോത്സവം ഡിസംബർ 1 മുതൽ 4 വരെ

കലോത്സവം ഡിസംബർ 1, 2, 3, 4 ദിവസങ്ങളിലായി നടക്കും.

വേദികൾ: തൃശൂർ ടൗൺ ഹാൾ (മുഖ്യവേദി – ഉദ്ഘാടനവും സമാപനവും), ഹോളി ഫാമിലി, സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്.എസ്. തൃശ്ശൂർ, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ, സേക്രഡ് ഹാർട്ട്, സെന്റ് ക്ലാരസ്, സി.എം.എസ്., വിവേകോദയം, സാഹിത്യ അക്കാദമി, സ്കൗട്ട് ഹാൾ, ബാലഭവൻ, സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസ്., പോലീസ് അക്കാദമി, എം.ടി.എച്ച്.എസ്. ചേലക്കോട്ടുകര.

മോഡൽ ബോയ്സ് സ്കൂളിൽ ഭക്ഷണവും മോഡൽ ഗേൾസ് സ്കൂളിൽ വിവിധ കമ്മിറ്റി ഓഫീസുകളും പ്രവർത്തിക്കും.

ബ്ലോഗ് ഉദ്ഘാടനത്തോടെ കലോത്സവത്തിന്റെ വേദികൾ, ഷെഡ്യൂൾ, ഫലങ്ങൾ, ഫോട്ടോകൾ തുടങ്ങിയ വിവരങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് സംഘാടകർ അറിയിച്ചു.

No comments:

Post a Comment