തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു


ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് വേദിയൊരുങ്ങുന്നതിന് മുന്നോടിയായി തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി.

ചടങ്ങിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിത് ജോൺ കെ.ഐ.എസ്. സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സൈമൺ ജോസ് നന്ദിയും  പറഞ്ഞു. കൗൺസിലർമാരായ അഡ്വ. വില്ലി ജിജോ, ഷീല ജോർജ്, ലാലി ജെയിംസ്, പൂർണിമ സുരേഷ്; ഡിഡി  ഷൈല ടി, വി.എച്ച്.എസ്.ഇ. എ.ഡി. രഹിന കെ.എ.; ഡയറ്റ് തൃശൂർ പ്രിൻസിപ്പൽ ഡോ. ശ്രീജ ഡി.; എസ്.എസ്.കെ. തൃശൂർ ഡി.പി.സി. സാലിഹ് പുലിയഞ്ഞാലിൽ; കൈറ്റ് ജില്ലാ കോഡിനേറ്റർ സുഭാഷ് വി.; ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ; ഡോ. ബിന്ദു കെ.പി.; സബ് കമ്മിറ്റി കൺവീനർമാർ; അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ലോഗോ രൂപകൽപ്പന ചെയ്തത് പ്രദീപ് കുമാർ വി.ജി., സൗപർണ്ണിക,  കേച്ചേരി പി.ഒ. എന്നിവരാണ്. വീണയും, ചേർന്ന് നിന്ന് നൃത്തം ചെയ്യുന്ന പെൺകുട്ടിയും, അരികിൽ ചെണ്ടമേളവും ലോഗോയിൽ ചിത്രീകരിച്ചിരിക്കുന്നു. വീണയുടെ താഴത്തെ ഭാഗം കഥകളിയുടെ താടിയും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിട്ടുണ്ട്. വീണയിൽ പെയിന്റ് ബ്രഷും പേനയും ചേർത്തിരിക്കുന്നു. മഴവിൽ നിറങ്ങളിൽ വെടിക്കെട്ട് കൊണ്ട് തൃശൂർ പൂരത്തിന്റെ കുടയുടെ രൂപം മുകളിൽ നൽകിയിരിക്കുന്നു.

കലോത്സവം ഡിസംബർ 1, 2, 3, 4 ദിവസങ്ങളിലായി നടക്കും. തൃശൂർ ടൗൺ ഹാൾ (മുഖ്യവേദി – ഉദ്ഘാടനവും സമാപനവും), ഹോളി ഫാമിലി, സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്.എസ്. തൃശ്ശൂർ, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ, സേക്രഡ് ഹാർട്ട്, സെന്റ് ക്ലാരസ്, സി.എം.എസ്., വിവേകോദയം, സാഹിത്യ അക്കാദമി, സ്കൗട്ട് ഹാൾ, ബാലഭവൻ, സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസ്., പോലീസ് അക്കാദമി, എം.ടി.എച്ച്.എസ്. ചേലക്കോട്ടുകര എന്നിവയാണ് വേദികൾ. മോഡൽ ബോയ്സ് സ്കൂളിൽ ഭക്ഷണവും മോഡൽ ഗേൾസ് സ്കൂളിൽ വിവിധ കമ്മിറ്റി ഓഫീസുകളും പ്രവർത്തിക്കും.

ലോഗോ രൂപകൽപ്പന ചെയ്ത പ്രദീപ് കുമാർ വി.ജി

No comments:

Post a Comment